ഏഴിനും എട്ടിനും ഇടുക്കി അണക്കെട്ടിൽ സന്ദർശനം ഇല്ല
01:16 AM Feb 06, 2023 | Deepika.com
ചെറുതോണി:കേന്ദ്ര ജലകമ്മീഷൻ അണക്കെട്ട് പരിശോധനയ്ക്ക് എത്തുന്നതിനാൽ നാളെയും മറ്റെന്നാളും ഇടുക്കി, ചെറുതോണി അണക്കെട്ടുകളിൽ സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്ന് ഡാം സേഫ്റ്റി അധികൃതർ അറിയിച്ചു. തുടർന്ന് മെയ് 31 വരെ ബുധനാഴ്ചകളൊഴികെയുള്ള എല്ലാദിവസങ്ങളും സന്ദർശകർക്ക് പ്രവേശനാനുമതിയുണ്ടായിരിക്കും.