ടെ​ലി​വി​ഷ​ൻ ജേ​ർണ​ലി​സം കെ​ൽ​ട്രോ​ണി​ൽ പ​ഠി​ക്കാം

01:16 AM Feb 06, 2023 | Deepika.com
കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ൽ​ട്രോ​ണ്‍ (കേ​ര​ള സ്റ്റേ​റ്റ് ഇ​ല​ക്ട്രോ​ണി​ക് ഡ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡ്) ടി​വി ജേ​ർ​ണ​ലി​സം കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പോ​സ്റ്റ്ഗ്രാ​ജു​വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ടെ​ലി​വി​ഷ​ൻ ജേ​ണ​ലി​സം പ്രോ​ഗ്രാ​മി​ന് (ഒ​രു​വ​ർ​ഷം) എ​ട്ട്വ​രെ അ​പേ​ക്ഷി​ക്കാം. മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഇ​ന്േ‍​റ​ണ്‍​ഷി​പ്പ്, പ്ലേ​സ്മെ​ന്‍റ് സ​ഹാ​യം എ​ന്നി​വ നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി ല​ഭി​ക്കും.

പ​രി​ശീ​ല​നം ല​ഭി​ക്കു​ന്ന മേ​ഖ​ല​ക​ൾ

പ്രി​ന്‍റ് മീ​ഡി​യ ജേ​ർ​ണ​ലി​സം, സോ​ഷ്യ​ൽ മീ​ഡി​യ ജേ​ർ​ണ​ലി​സം, മൊ​ബൈ​ൽ ജേ​ർ​ണ​ലി​സം, ആ​ങ്ക​റിം​ഗ്

അ​ക്കാ​ഡ​മി​ക് യോ​ഗ്യ​ത

ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദം നേ​ടി​യ​വ​ർ​ക്കും അ​വ​സാ​ന വ​ർ​ഷ ബി​രു​ദ​ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. തി​രു​വ​ന​ന്ത​പു​രം കേ​ന്ദ്ര​ത്തി​ലാ​ണ് അ​പേ​ക്ഷ​ക​ൾ ല​ഭി​ക്കേ​ണ്ട​ത്. അ​പേ​ക്ഷ അ​യ​ക്കു​ന്ന​തി​നു​ള്ള വി​ലാ​സം: കെ​ൽ​ട്രോ​ണ്‍ നോ​ളേ​ജ് സെ​ന്‍റ​ർ, ര​ണ്ടാം​നി​ല, ചെ​ന്പി​ക്ക​ളം ബി​ൽ​ഡിം​ഗ്, ബേ​ക്ക​റി ജം​ഗ്ഷ​ൻ, വ​ഴു​ത​ക്കാ​ട്, തി​രു​വ​ന​ന്ത​പു​രം. 695 014.
കൂ​ടു​ത​ൽ വി​വ​ങ്ങ​ൾ​ക്ക്
ഫോ​ണ്‍: 9544 958 182.