ന്യൂഡൽഹി: നാഗാലാൻഡ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട സ്ഥാനാർഥിപട്ടിക കോൺഗ്രസ് പുറത്തിറക്കി. കൊഹിമ ടൗൺ ഉൾപ്പെടെ പട്ടികവർഗക്കാർക്കുള്ള നാല് സീറ്റുകളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ശനിയാഴ്ച 21 സീറ്റുകളിലേക്കു മത്സരിക്കുന്നവരെ തീരുമാനിച്ചിരുന്നു.
60 നിയമസഭയിലേക്ക് ഈ മാസം 27 നാണ് തെരഞ്ഞെടുപ്പ്. മാർച്ച് രണ്ടിന് ഫലം പ്രഖ്യാപിക്കും. നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നാളെയാണ്. നാഗ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്) ആറ് സ്ഥാനാർഥികളെക്കൂടി പ്രഖ്യാപിച്ചു. ഇതോടെ 22 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ എൻപിഎഫ് പ്രഖ്യാപിച്ചു. അവശേഷിച്ച മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ ഇന്നു തീരുമാനിക്കുമെന്ന് പാർട്ടി കേന്ദ്രങ്ങൾ വ്യക്തമാക്കി.
നാഗാലാൻഡ്: രണ്ടാംഘട്ട പട്ടികയുമായി കോൺഗ്രസ്
12:21 AM Feb 06, 2023 | Deepika.com