ഓം​ചേ​രി​ക്ക് ആ​ദ​ര​മ​ർ​പ്പി​ച്ച് ഡ​ൽ​ഹി മ​ല​യാ​ളി​ക​ൾ

12:20 AM Feb 06, 2023 | Deepika.com
ന്യൂ​​ഡ​​ൽ​​ഹി: നാ​​ട​​കാ​​ചാ​​ര്യ​​നും എ​​ഴു​​ത്തു​​കാ​​ര​​നു​​മാ​​യ പ്ര​​ഫ. ഓം​​ചേ​​രി എ​​ൻ.​​എ​​ൻ. പി​​ള്ള​​യു​​ടെ നൂ​​റാ​​മ​​ത് പി​​റ​​ന്നാ​​ൾ ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി ഡ​​ൽ​​ഹി കാ​​നിം​​ഗ് റോ​​ഡ് കേ​​ര​​ള സ്കൂ​​ൾ അ​​ങ്ക​​ണ​​ത്തി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച പ​​രി​​പാ​​ടി​​യി​​ൽ ആ​​ദ​​ര​​മ​​ർ​​പ്പി​​ച്ച് ഡ​​ൽ​​ഹി മ​​ല​​യാ​​ളി​​ക​​ൾ.

‘ഓം​​ചേ​​രി പ്ര​​ഭ’ എ​​ന്ന പേ​​രി​​ൽ ഡ​​ൽ​​ഹി മ​​ല​​യാ​​ളി അ​​സോ​​സി​​യേ​​ഷ​​ൻ സം​​ഘ​​ടി​​പ്പി​​ച്ച പ​​രി​​പാ​​ടി പ​​ശ്ചി​​മ​ബം​​ഗാ​​ൾ ഗ​​വ​​ർ​​ണ​​ർ സി.​​വി. ആ​​ന​​ന്ദ​​ബോ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. സു​​പ്രീം​​കോ​​ട​​തി ജ​​ഡ്ജി സി.​​ടി. ര​​വി​​കു​​മാ​​ർ, കേ​​ര​​ള ചീ​​ഫ് സെ​​ക്ര​​ട്ട​​റി വി.​​പി. ജോ​​യ്, മു​​ൻ പ്രി​​ൻ​​സി​​പ്പ​​ൽ സെ​​ക്ര​​ട്ട​​റി ടി.​​കെ.​​എ. നാ​​യ​​ർ, സാ​​ഹി​​ത്യ​​കാ​​ര​​ൻ വി.​ ​മ​​ധു​​സൂ​​ദ​​ന​​ൻ നാ​​യ​​ർ, എം​​പി​​മാ​​രാ​​യ ജോ​​ണ്‍ ബ്രി​​ട്ടാ​​സ്, ബി​​നോ​​യ് വി​​ശ്വം തു​​ട​​ങ്ങി​​യ​​വ​​രും പ​​രി​​പാ​​ടി​​യി​​ൽ പ​​ങ്കെ​​ടു​​ത്തു.

ഓം​​ചേ​​രി ര​​ചി​​ച്ച മൈ​​ക്രോ നാ​​ട​​ക​​മാ​​യ പ്രാ​​ർ​​ഥ​​ന ഉ​​ൾ​​പ്പെ​ടെ വി​​വി​​ധ ക​​ലാ​​പ​​രി​​പാ​​ടി​​ക​​ളാ​​ണു സം​​ഘ​​ടി​​പ്പി​​ച്ച​​ത്.