ചെറുതോണി: പുഴയിൽ കൂട്ടുകാരുമൊത്തു കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. ഇടുക്കി കഞ്ഞിക്കുഴി-പൊന്നെടുത്താൻ വരകുളം മുതലക്കുഴിയിൽ അജീഷിന്റെ മകൻ അഭിമന്യു(13)ആണ് മരിച്ചത്.
സുഹൃത്തിന്റെ ജന്മദിനാഘോഷത്തിനായി ഇന്നലെ സുഹൃത്തുക്കളെല്ലാവരും ഒത്തുകൂടിയതാണ്. പിറന്നാൾ ആഘോഷങ്ങൾക്കു ശേഷം ഇന്നലെ ഉച്ചയ്ക്ക് പ ന്ത്രണ്ടോടെ കഞ്ഞിക്കുഴി-പഴയരിക്കണ്ടം പിള്ളസിറ്റി ഭാഗത്തുള്ള കുളിക്കടവിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇവർ. ഏറെനേരം കഴിഞ്ഞിട്ടും അഭിമന്യു വെള്ളത്തിൽനിന്നു പൊങ്ങിവരാത്തതിനാൽ കൂട്ടുകാർ ബഹളം വയ്ക്കുകയായിരുന്നു. കുട്ടികളുടെ നിലവിളികേട്ട്. സമീപത്തു നിർമാണപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഇതര സംസ്ഥാന തൊഴിലാളികളും നാട്ടുകാരും ചേർന്നു നടത്തിയ തെരച്ചിലിലാണ് അഭിമന്യുവിനെ വെള്ളത്തിനടിയിൽനിന്നു കണ്ടെടുത്തത്.
ഉടൻതന്നെ കഞ്ഞിക്കുഴിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്നു വിദഗ്ധ ചികിത്സയ്ക്കായി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരണം സംഭവിച്ചു.കഞ്ഞിക്കുഴി റോസ്മെഡ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിൽ. മാതാവ്: മഞ്ജു. സഹോദരങ്ങൾ: അഭിരാമി, അഭിത്രയ.
പുഴയിൽ മുങ്ങിമരിച്ചു
01:26 AM Feb 05, 2023 | Deepika.com