കോട്ടയം: കോട്ടയം ജില്ലയില്‍ കെഎസ് സുപ്രീം കാലിത്തീറ്റ കഴിച്ച അഞ്ചു കന്നുകാലികള്‍ക്കും രണ്ട് ആടുകള്‍ക്കും ഇന്നലെ രോഗം റിപ്പോര്‍ട്ടു ചെയ്തതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഷാജി പണിക്കശേരി അറിയിച്ചു. ആര്‍പ്പൂക്കര- രണ്ട് കന്നുകാലി, രണ്ട് ആട്, ഞീഴൂര്‍, അതിരമ്പുഴ, നീണ്ടൂര്‍-ഒന്നു വീതം എന്നിങ്ങനെയാണ് ഇന്നലെ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്.
ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം ഭക്ഷ്യവിഷബാധ സംബന്ധിച്ച സ്ഥിതി വിലയിരുത്തുന്നതിനായി ക്ഷീരകര്‍ഷകരുടെ വീടുകള്‍ സന്ദര്‍ശിച്ചു.
പൂർണ ഗർഭിണിയായ പശു ചത്തു
കുറവിലങ്ങാട്: പൂർണ ഗർഭിണിയായ പശു ചത്തു. കുര്യം കാവുങ്കൽ ജോയി ഫ്രാൻസിസിന്റെ പശുവാണ് ചത്തത്. അടുത്ത ദിവസം പശുവിന്റെ പ്രസവം കാത്തിരിക്കുകയായിരുന്നു. സംശയത്തത്തുടർന്ന് കാലിത്തീറ്റ പരിശോധനയ് ക്ക് നൽകിയിട്ടുണ്ട്.
കാലിത്തീറ്റ ഭക്ഷ്യവിഷബാധ: കോട്ടയത്ത് അഞ്ചു കന്നുകാലികള്‍ക്കും രണ്ട് ആടിനും രോഗം
12:19 AM Feb 05, 2023 | Deepika.com