തിരുവനന്തപുരം : അച്ചടക്ക ലംഘനം, ദേശീയ നേതൃത്വത്തിന്റെ അനുവാദംകൂടാതെ വ്യവഹാരം എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടി അഖില ഭാരത അയ്യപ്പ സേവാസംഘം കേരള സ്റ്റേറ്റ് കൗൺസിലിനെ പിരിച്ചുവിടാൻ ഇന്നുചേർന്ന ദേശീയ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.
ദേശീയ പ്രസിഡന്റ് ഡോ.കെ. അയ്യപ്പൻ അധ്യക്ഷനായിരുന്നു. അച്ചടക്ക ലംഘനത്തിന് കൊയ്യം ജനാർദനൻ, കൊച്ചുകൃഷ്ണൻ, നരേന്ദ്രൻ നായർ, മനോജ് പാലാ എന്നിവരെ പുറത്താക്കാനും തിരുനക്കര ശാഖയെ പിരിച്ചുവിടാനും തീരുമാനിച്ചതായി ജനറൽ സെക്രട്ടറി ഗോവിന്ദ് പത്മൻ അറിയിച്ചു.
അഖില ഭാരത അയ്യപ്പ സേവാസംഘം കേരള സ്റ്റേറ്റ് കൗൺസിൽ പിരിച്ചുവിട്ടു
12:19 AM Feb 05, 2023 | Deepika.com