കൊച്ചി: പ്രവര്‍ത്തന കാര്യക്ഷമത നേടാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണർഷിപ്പ് ഡെവലപ്മെന്റ് (KIED) ഏഴു ദിവസത്തെ ബിസിനസ് എസ്റ്റാബ്ലിഷ്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. മാര്‍ച്ച് ആറു മുതല്‍ 14 വരെ കളമശേരിയിലുള്ള കീഡ് കാമ്പസിലാണ് പരിശീലനം.
നിലവില്‍ സംരംഭം തുടങ്ങി അഞ്ച് വര്‍ഷത്തില്‍ താഴെ പ്രവൃത്തി പരിചയമുള്ളവർക്ക് പങ്കെടുക്കാം. ലീഗല്‍ ആന്‍ഡ് സ്റ്റാറ്റ്യൂട്ടറി കംപ്ലയിന്‍സ്, പാക്കിംഗ്, ബ്രാൻഡിംഗ്, സ്ട്രാറ്റജിക് മാര്‍ക്കറ്റിംഗ്, വര്‍ക്കിംഗ് ക്യാപിറ്റല്‍ മാനേജ്മെന്റ്, അഡ്വാന്‍സ്ഡ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ടൈം ആന്‍ഡ് സ്ട്രസ് മാനേജ്മെന്റ് സ്കീംസ് തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം. 4,130 രൂപയാണ് പരിശീലനത്തിന്റെ ഫീസ് (കോഴ്സ് ഫീ, സര്ട്ടിഫിക്കേഷന് ഭക്ഷണം, താമസം, ജിഎസ്ടി ഉള്‍പ്പടെ ). താത്പര്യമുള്ളവര്‍ കീഡിന്റെ വെബ്സൈറ്റായ www. kied.info ല്‍ ഓണ്‍ലൈനായി 20 ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന 35 പേര് ഫീസ് അടച്ചാല്‍ മതി. ഫോണ്‍: 0484 2532890, 2550322, 9605542061.
ബിസിനസ് എസ്റ്റാബ്ലിഷ്മെന്റ് പ്രോഗ്രാം
12:19 AM Feb 05, 2023 | Deepika.com