തിരുവനന്തപുരം: ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മൂന്ന് വിഭാഗങ്ങളിൽ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. എൻ.വി. കൃഷ്ണവാര്യർ സ്മാരക വൈജ്ഞാനിക പുരസ്കാരം, കെ.എം. ജോർജ് സ്മാരക ഗവേഷണ പുരസ്കാരം, എം.പി. കുമാരൻ സ്മാരക വിവർത്തന പുരസ്കാരം എന്നിവയ്ക്ക് ഈ മാസം 20 വരെ അപേക്ഷ സമർപ്പിക്കാം. ഓരോ വിഭാഗത്തിനും ഒരു ലക്ഷം രൂപ വീതമാണ് പുരസ്കാരം. 2022ൽ പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളാണ് പരിഗണിക്കുന്നത്.
ഭാഷാ സാഹിത്യ പഠനങ്ങൾ, സാമൂഹ്യശാസ്ത്രം, കല, സംസ്കാര പഠനങ്ങൾ എന്നീ മേഖലകളിൽ നിന്നുള്ള ഗ്രന്ഥങ്ങളാണ് വൈജ്ഞാനിക പുരസ്കാരത്തിന് പരിഗണിക്കുന്നത്. 2022ൽ ഏതെങ്കിലും ഇന്ത്യൻ സർവകലാശാലയിൽ നിന്ന് അവാർഡ് ചെയ്ത ഡോക്ടറൽ, പോസ്റ്റ് ഡോക്ടറൽ പ്രബന്ധങ്ങളുടെ മലയാള വിവർത്തനം, സർവകലാശാല അംഗീകരിച്ച സാക്ഷ്യപത്രം എന്നിവ സഹിതമാണ് ഗവേഷണ പുരസ്കാരത്തിന് അപേക്ഷ സമർപ്പിക്കേണ്ടത്.
ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാരം: അപേക്ഷ ക്ഷണിച്ചു
11:41 PM Feb 04, 2023 | Deepika.com