നദികൾ മാലിന്യമുക്തമാക്കാൻ രണ്ടു കോടി
05:57 AM Feb 04, 2023 | Deepika.com
തിരുവനന്തപുരം: സംസ്ഥാനത്തെ നദികൾ മാലിന്യമുക്തമാക്കുന്ന പദ്ധതികൾക്കായി ബജറ്റിൽ രണ്ടുകോടി രൂപ വകയിരുത്തി. കുട്ടനാട്ടിലെ പരിസ്ഥിതി ലോലമായ പ്രദേശങ്ങളിലെ പാടശേഖരങ്ങളിലെ പുറം ബണ്ട് നിർമിക്കുന്നതിനായുള്ള പദ്ധതിക്ക് 100 കോടി രൂപയും ആലപ്പുഴ, കോട്ടയം ജില്ലകളിലെ പാടശേഖരങ്ങളിലെ വെള്ളപ്പൊക്ക നിവാരണത്തിനായി 37 കോടി രൂപയും വകയിരുത്തി. തീരദേശ സംരക്ഷണ പ്രവർത്തനങ്ങൾക്കായി ജലസേചന വകുപ്പിനു 16.54 കോടി രൂപ അനുവദിച്ചു.