കെട്ടിടനികുതി വർധിപ്പിക്കാൻ ബജറ്റ് നിർദേശം. അഞ്ചു വർഷം കൊണ്ട് 25 ശതമാനം കെട്ടിടനികുതി ഉയർത്തി സംസ്ഥാനത്തിന്റെ വരുമാനം ഉയർത്തണമെന്ന ധനകാര്യ കമ്മീഷൻ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഈ വർഷം കെട്ടിടനികുതിയിൽ അഞ്ചു ശതമാനം വർധന വരുത്താനാണു ധാരണ.
ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒന്നിലധികം വീടുകൾക്കും പുതുതായി നിർമിച്ചതും ഏറെനാളായി ഒഴിഞ്ഞു കിടക്കുന്നതുമായ വീടുകൾക്കും പ്രത്യേക നികുതി ചുമത്തുന്നതിനുള്ള പദ്ധതിയും ആവിഷ്കരിക്കും.
കെട്ടിട നികുതി കൂടാതെ അപേക്ഷാ ഫീസ്, പരിശോധനാ ഫീസ്, ഗാർഹിക, ഗാർഹികേതര കെട്ടിടങ്ങൾ നിർമിക്കുന്നതിനുള്ള പെർമിറ്റ് ഫീസ് എന്നിവയും ഉയർത്തും. ഇതോടെ കെട്ടിട നികുതി മാത്രമല്ല. പുതിയ കെട്ടിടങ്ങൾ നിർമിക്കാനുള്ള അപേക്ഷകൾക്കു പോലും വൻ ഫീസ് നൽകേണ്ട സാഹചര്യമുണ്ടാകും.
ഇതുവഴി 1000 കോടി രൂപയെങ്കിലും തദ്ദേശ സ്ഥാപനങ്ങൾക്ക് അധിക തനതു വരുമാനം ലഭിക്കുമെന്നാണു ബജറ്റ് പ്രഖ്യാപനം.
വാടകയ്ക്കു നൽകുന്ന വീടിന് പ്രത്യേക നികുതി
05:57 AM Feb 04, 2023 | Deepika.com