തിരുവനന്തപുരം: കേരള സർക്കാർ ബജറ്റിലൂടെ കൈക്കൊണ്ടത് ജനദ്രോഹ നടപടികളാണെന്നും സർക്കാർ നടത്തുന്ന നികുതിക്കൊള്ളയ്ക്കെതിരേ ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്നും കെപിസിസി. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപിയുടെ അധ്യക്ഷതയിൽ ചേർന്ന ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം.
ഡിസിസികളുടെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ രാവിലെ പ്രതിഷേധ പരിപാടികളും വൈകുന്നേരം മണ്ഡലം കോണ്ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനങ്ങളും നടത്തും.
കോണ്ഗ്രസ് കരിദിനം ആചരിക്കും
05:57 AM Feb 04, 2023 | Deepika.com