കെഎസ്ആര്‍ടിസിക്ക് ഡീസല്‍ സെസ് തിരിച്ചടിയാകും
05:56 AM Feb 04, 2023 | Deepika.com
തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് ഡീസല്‍ വില വര്‍ധന തിരിച്ചടിയാകും. ദിവസം 3.5 ലക്ഷം ലിറ്റര്‍ ഡീസലാണ് കെഎസ്ആര്‍ടിസി ഉപയോഗിക്കുന്നത്. സെസ് പിരിക്കുന്നതിലൂടെ ഉണ്ടാകുന്ന ഇന്ധന വില വർധനയിലൂടെ പ്രതിമാസം 2.10 കോടി രൂപയുടെ അധികബാധ്യത കെഎസ്ആര്‍ടിസിക്കുണ്ടാകും.