ഫിഷറീസ് ഇന്നവേഷൻ കൗണ്‍സിൽ രൂപീകരിക്കും
05:56 AM Feb 04, 2023 | Deepika.com
തിരുവനന്തപുരം: മത്സ്യമേഖലയിലെ ആശയങ്ങൾ പ്രാവർത്തികമാക്കുന്നതിനായി ഫിഷറീസ് ഇന്നവേഷൻ കൗണ്‍സിൽ രൂപീകരിക്കുമെന്നു ബജറ്റ് പ്രഖ്യാപനം. ഫിഷറീസ്, വ്യവസായ വകുപ്പുകൾക്ക് പുറമേ കെ-ഡിസ്ക്, നോളജ് മിഷൻ, കേരളാ സ്റ്റാർട്ടപ്പ് മിഷൻ, ആർ ആൻഡ് ഡി ഇൻസ്റ്റിറ്റ്യൂട്ടുകൾ, മത്സ്യമേഖലയിലെ ശാസ്ത്രജ്ഞർ, വിദഗ്ധർ, കയറ്റുമതിക്കാർ, ഉൾപ്പെടെയുള്ളവർ ഇതിൽ അംഗങ്ങളായിരിക്കും. ഫെസിലിറ്റേഷൻ സെന്ററായിട്ടാവും ഇത് പ്രവർത്തിക്കുക. കൗണ്‍സിൽ രൂപീകരണത്തിനായി ഒരു കോടി രൂപ വകയിരുത്തി.