തിരുവനന്തപുരം: ഭിന്നശേഷിക്കാർക്ക് നടപ്പാക്കുന്ന അനുയാത്രാ പദ്ധതിക്കായി 21.50 കോടി രൂപ ബജറ്റിൽ വകയിരുത്തി. എൻഡോസൾഫാൻ ദുരിതബാധിതർക്കായുള്ള സമഗ്രപാക്കേജിന് 17 കോടിയും ആശ്വാസകിരണം പദ്ധതിക്ക് 54 കോടിയും സ്നേഹപൂർവം പദ്ധതിക്ക് 17 കോടിയുമാണ് ബജറ്റ് വിഹിതം.
കുട്ടികളുടെ പ്രമേഹ ചികിത്സ ലക്ഷ്യമിടുന്ന മിഠായി പദ്ധതിക്കായി 3.80 കോടിയും വകയിരുത്തി. സാമൂഹ്യ സുരക്ഷാ മിഷൻ മുഖേനെ ഡിമൻഷ്യ, ആൽസ്ഷിമേഴ്സ് മെമ്മറി സ്ക്രീനിംഗ് ക്ലിനിക് എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചു. ഇതിനായി ഒരു കോടി വകയിരുത്തി. വികലാംഗ ക്ഷേമകോർപ്പറേഷൻ നടപ്പിലാക്കുന്ന ശുഭയാത്ര ആശ്വാസം ഹസ്തദനം എന്നിവ അടക്കമുള്ള വിവിധ പദ്ധതികൾക്കായി 13 കോടി വകയിരുത്തി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്മീച്ച് ആൻഡ് ഹിയറിംഗിനായി 18.93 കോടിയും അനുവദിച്ചു.
അനുയാത്രാ പദ്ധതിക്ക് 21.50 കോടി
05:56 AM Feb 04, 2023 | Deepika.com