കൊച്ചി: കോഴിക്കോട് കക്കാടംപൊയിലില്‍ നീര്‍ച്ചോലയുടെ നീരൊഴുക്കു തടസപ്പെടുത്തി പിവിആര്‍ നേച്ചര്‍ റിസോര്‍ട്ട് നിര്‍മിച്ച തടയണകള്‍ പൊളിച്ചുനീക്കണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവ് ശരിവച്ച സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ നല്കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളി.
2022 ഒക്ടോബര്‍ 26 -ലെ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ കോഴിക്കോട് സ്വദേശി ഷെഫീഖ് ആലുങ്കല്‍ നല്കിയ അപ്പീല്‍ തള്ളി ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി. പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് വിധി പറഞ്ഞത്. കേസിലെ കക്ഷികളുടെ വാദം കേട്ടശേഷമാണ് തടയണകള്‍ പൊളിച്ചുകളയാന്‍ കളക്ടര്‍ ഉത്തരവിട്ടത്. ഇതില്‍ സ്വാഭാവികനീതിയുടെ നിഷേധമില്ലെന്നും ഡിവിഷന് ബെഞ്ച് വിലയിരുത്തി.
തടയണ: അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി
05:12 AM Feb 03, 2023 | Deepika.com