തിരുവനന്തപുരം: എത്ര ബുദ്ധിമുട്ടിയാലും സാധാരണക്കാർക്കുള്ള ക്ഷേമപെൻഷൻ വിതരണത്തിൽ മുടക്കം വരുത്തില്ലെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
കേന്ദ്രബജറ്റ് സംസ്ഥാനത്തിനു വലിയ നിരാശയുണ്ടാക്കുന്നതാണ്. സാധാരണ നിലയിൽ ലഭിക്കുന്ന പരിഗണനപോലുമുണ്ടായില്ല. സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുക്കാതെ എല്ലാം കേന്ദ്രീകരിക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. സഹകരണ മേഖലയിൽ താഴേ തലം വരെ കേന്ദ്രം ഇടപെടുന്ന സാഹചര്യമുണ്ട്. ഭക്ഷ്യവിതരണത്തിനുള്ള കേന്ദ്രവിഹിതത്തിൽ 40 ശതമാനം വെട്ടിക്കുറച്ചു. 2022-23 സാന്പത്തിക വർഷത്തിൽ പദ്ധതിയിനത്തിൽ ആകെ 17310.37 കോടി രൂപ ചെലവഴിച്ചു. ഇത് പദ്ധതി വിഹിതത്തിന്റെ 57 ശതമാനമാണ്. സാന്പത്തിക പ്രതിസന്ധിക്കിടയിലും റവന്യു കമ്മി കുറച്ചുകൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നത്.
അതതു മാസത്തെ പെൻഷൻ എല്ലാ മാസവും 20നും 30നും ഇടയിൽ വിതരണം ചെയ്യാൻ ഉത്തരവിറക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ക്ഷേമപെൻഷൻ മുടക്കം വരുത്തില്ല: ധനമന്ത്രി
04:50 AM Feb 03, 2023 | Deepika.com