നാ​ട​ക​പൂ​രം അഞ്ചുമുതല്‍; മു​ഖ്യ​മ​ന്ത്രി​ ഉദ്ഘാടനം ചെയ്യും

04:47 AM Feb 03, 2023 | Deepika.com
തൃ​​​ശൂ​​​ർ: പ​​​ത്തു​​​നാ​​​ൾ നീ​​​ളു​​​ന്ന അ​​​ന്താ​​​രാ​​​ഷ്‌​​ട്ര നാ​​​ട​​​ക​​​പൂ​​​രം ‘ഇ​​​റ്റ്ഫോ​​​ക്ക് 2023’ന് ​​​മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഞാ​യ​റാ​ഴ്ച തി​​​രി​​​തെ​​​ളി​​​ക്കും. 13-ാമ​​​തു നാ​​​ട​​​കോ​​​ത്സ​​​വ​​​ത്തി​​​നു​​​ള്ള അ​​​വ​​​സാ​​​ന​​​വ​​​ട്ട ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​ന്ന​​​താ​​​യി കേ​​​ര​​​ള സം​​​ഗീ​​​ത നാ​​​ട​​​ക അ​​​ക്കാ​​​ദ​​​മി സെ​​​ക്ര​​​ട്ട​​​റി ക​​​രി​​​വെ​​​ള്ളൂ​​​ർ മു​​​ര​​​ളി പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

ഓ​​​ൺ​​​ലൈ​​​ൻ​​​വ​​​ഴി ബു​​​ക്ക് ചെ​​​യ്ത​​​വ​​​ർ​​​ക്കു​​​ള്ള ടി​​​ക്ക​​​റ്റു​​​ക​​​ൾ അ​​​ഞ്ചി​​​ന് രാ​​​വി​​​ലെ പ​​​ത്തു മു​​​ത​​​ൽ അ​​​ക്കാ​​​ദ​​​മി​​​യി​​​ലെ ടി​​​ക്ക​​​റ്റ് കൗ​​​ണ്ട​​​റി​​​ൽ​​​നി​​​ന്നു നേ​​​രി​​​ട്ടു വാ​​​ങ്ങാം. ഉ​​​ച്ച​​​യ്ക്ക് 1.30 മു​​​ത​​​ൽ 2.45 വ​​​രെ അ​​​ത​​​തു ദി​​​വ​​​സ​​​ത്തേ​​​ക്കു​​​ള്ള ടി​​​ക്ക​​​റ്റു​​​ക​​​ൾ ല​​​ഭി​​​ക്കും. ര​​​ണ്ടു മു​​​ത​​​ലാ​​​ണ് 101 വാ​​​ദ്യ​​​ക​​​ലാ​​​കാ​​​ര​​​ന്മാ​​​ർ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന മേ​​​ളം ആ​​​രം​​​ഭി​​​ക്കു​​​ക. മൂ​​​ന്നി​​​ന് ദേ​​​ശീ​​​യ നാ​​​ട​​​ക​​​ങ്ങ​​​ൾ​​​ക്ക് ആ​​​രം​​​ഭം കു​​​റി​​​ച്ച് കെ.​​​ടി. മു​​​ഹ​​​മ്മ​​​ദ് തി​​​യ​​​റ്റ​​​റി​​​ൽ അ​​​തു​​​ൽ​​​കു​​​മാ​​​ർ സം​​​വി​​​ധാ​​​നം ചെ​​​യ്ത ടേ​​​ക്കിം​​​ഗ് സൈ​​​ഡ്സ് അ​​​ര​​​ങ്ങേ​​​റും. 3.30ന് ​​​തോ​​​പ്പി​​​ൽ ഭാ​​​സി ബ്ലാ​​​ക്ക് ബോ​​​ക്സ് തി​​​യ​​​റ്റ​​​റി​​​ൽ മ​​​ല​​​യാ​​​ള നാ​​​ട​​​ക​​​ങ്ങ​​​ൾ​​​ക്കു തു​​​ട​​​ക്ക​​​മി​​​ട്ട് കെ.​​​എ​​​സ്. പ്ര​​​താ​​​പ​​​ൻ സം​​​വി​​​ധാ​​​നം ചെ​​​യ്ത നി​​​ല​​​വി​​​ളി​​​ക​​​ൾ മ​​​ർ​​​മ​​​ര​​​ങ്ങ​​​ൾ ആ​​​ക്രോ​​​ശ​​​ങ്ങ​​​ൾ ന​​​ട​​​ക്കും. രാ​​​ത്രി ഏ​​​ഴി​​​ന് മു​​​ക​​​ളി തി​​​യ​​​റ്റ​​​റി​​​ൽ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര നാ​​​ട​​​ക​​​ങ്ങ​​​ൾ​​​ക്കു തു​​​ട​​​ക്ക​​​മി​​​ട്ട് സൗ​​​ത്ത് ആ​​​ഫ്രി​​​ക്ക​​​യി​​​ൽ​​​നി​​​ന്നു​​​ള്ള ബ്രെ​​​റ്റ് ബെ​​​യ്‌​​​ലി സം​​​വി​​​ധാ​​​നം ചെ​​​യ്ത സാം​​​സ​​​ൺ അ​​​ര​​​ങ്ങേ​​​റും.

വൈ​​​കു​​​ന്നേ​​​രം 5.30ന് ​​​പ​​​വ​​​ലി​​​യ​​​ൻ തി​​​യ​​​റ്റ​​​റി​​​ൽ ഇ​​​റ്റ്ഫോ​​​ക് നാ​​​ട​​​കോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ​​​യും മു​​​ര​​​ളി തി​​​യ​​​റ്റ​​​റി​​​ന്‍റെ​​​യും ഉ​​​ദ്ഘാ​​​ട​​​നം മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നി​​​ർ​​​വ​​​ഹി​​​ക്കും.