തിരുവനന്തപുരം: കഴിഞ്ഞ സാന്പത്തിക വർഷം കെഎസ്ഇബിക്ക് 736.27 കോടി രൂപ പ്രവർത്തന ലാഭമുണ്ടായതായി മന്ത്രി കെ.കൃഷ്ണൻകുട്ടി.
നഗര മാലിന്യ സംസ്കരണ പ്രശ്നത്തിനുള്ള പരിഹാരമെന്ന നിലയിൽ ഖരമാലിന്യം ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനു 10 ജില്ലകളിൽ പ്ലാന്റുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. തിരുവനന്തപുരം, കൊല്ലത്തെ കുരീപ്പുഴ, ഇടുക്കിയിലെ മൂന്നാർ, എറണാകുളത്തെ ബ്രഹ്മപുരം, തൃശൂരിലെ ഒല്ലൂക്കര, പാലക്കാട്, മലപ്പുറത്തെ തിരൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് പദ്ധതി നടപ്പാക്കുന്നത്.
കെഎസ്ഇബിക്ക് 736.27 കോടിയുടെ പ്രവർത്തന ലാഭം
04:47 AM Feb 03, 2023 | Deepika.com