തിരുവനന്തപുരം: കേന്ദ്രബജറ്റിൽ ന്യൂനപക്ഷങ്ങൾക്കുള്ള വിഹിതം വെട്ടിക്കുറച്ച നടപടി പ്രതിഷേധാർഹമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കഴിഞ്ഞവർഷത്തെ ബജറ്റ് വിഹിതമായ 5020.5 കോടിയിൽനിന്ന് 3097 കോടിയാക്കിയാണ് ചുരുക്കിയത്. ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പും വെട്ടിക്കുറച്ചു. ഇത് ബോധപൂർവമുള്ളതാണെന്നു സംശയിക്കുന്നു.
ഉന്നതവിദ്യാഭ്യാസത്തിന് ന്യൂനപക്ഷ വിദ്യാർഥികൾക്ക് നൽകിവന്ന സ്കോളർഷിപ്പ് നിയമവിരുദ്ധ സർക്കാർ ഉത്തരവിലൂടെ യുജിസിയിൽനിന്നും ന്യൂനപക്ഷ മന്ത്രാലയത്തിലേക്ക് മാറ്റി. ഇതോടൊപ്പം യുപിഎസി, പിഎസ്സി പ്രിലിമിനറി പരീക്ഷ പാസായവർക്ക് നേരത്തേ നൽകി വന്ന സ്കോളർഷിപ്പിന് ഒരു രൂപ പോലും ബജറ്റിൽ വകയിരുത്തിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ന്യൂനപക്ഷങ്ങൾക്കുള്ള ബജറ്റ് വിഹിതം വെട്ടിക്കുറച്ച നടപടി പ്രതിഷേധാർഹം: രമേശ് ചെന്നിത്തല
04:11 AM Feb 03, 2023 | Deepika.com