കൊച്ചി: യുവനടിയെ ആക്രമിച്ച് അശ്ലീലദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനി നല്കിയ ജാമ്യാപേക്ഷയില്‍ കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ എത്രസമയം വേണമെന്നു വ്യക്തമാക്കി റിപ്പോര്‍ട്ടു നല്കാന് ഹൈക്കോടതി രജിസ്ട്രിക്ക് സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്കി. ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് ഹര്‍ജി 13 നു വീണ്ടും പരിഗണിക്കും.
നടന് ദിലീപ് ഉള്‍പ്പെടെ പ്രതികളായ ഈ കേസിന്റെ വിചാരണ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പുരോഗമിക്കുകയാണ്. വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി നല്കിയ സമയം ജനുവരി 31 ന് അവസാനിച്ചിരുന്നു. പള്‍സര്‍ സുനി നല്കിയ ജാമ്യാപേക്ഷയില്‍ നിശ്ചിത സമയത്തിനകം വിചാരണ പൂര്‍ത്തിയായില്ലെങ്കില്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാമെന്ന് 2022 ജൂലായ് 13നു സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
നടിയെ ആക്രമിച്ച കേസ്; വിചാരണ പൂര്‍ത്തിയാക്കാന്‍ എത്രസമയം വേണമെന്നു ഹൈക്കോടതി
04:11 AM Feb 03, 2023 | Deepika.com