കൊച്ചി: ഹൈക്കോടതി ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കാനെന്ന പേരിൽ അഭിഭാഷകൻ കക്ഷികളില്‍ നിന്ന് പണം വാങ്ങിയെന്ന ആരോപണത്തെത്തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തിന് രൂപം നല്കി.
ക്രൈംബ്രാഞ്ച് മേധാവി എഡിജിപി ഡോ. ദര്‍വേഷ് സാഹിബ് നേരിട്ട് മേല്‍നോട്ടം വഹിക്കും.ക്രൈം ബ്രാഞ്ച് ആലപ്പുഴ യൂണിറ്റ് എസ്പി കെ.എസ്. സുദര്ശന് ആണ് അന്വേഷണ ഉദ്യോഗസ്ഥന്.
എറണാകുളം ക്രൈംബ്രാഞ്ചിലെ ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍മാരായ എ.എസ്.ശാന്തകുമാര്‍, സിബി ടോം, ഗ്രേഡ് എസ്ഐ മാരായ കലേഷ് കുമാര്‍, ജോഷി സി. ഏബ്രഹാം, ക്രൈം ബ്രാഞ്ച് ആലപ്പുഴ യൂണിറ്റിലെ ഗ്രേഡ് എസ്ഐമാരായ എസ്.അമൃതരാജ്, ജയ്മോന് പീറ്റര്‍ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തില്‍ ഉള്ളത്.
ജഡ്ജിമാര്‍ക്ക് കൈക്കൂലി: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു
01:50 AM Feb 02, 2023 | Deepika.com