കോഴിക്കോട്: കേന്ദ്രബജറ്റിൽ വ്യാപാരിസമൂഹത്തിന് ആശ്വാസകരമായ യാതൊരു നിർദേശവും ഉൾക്കൊള്ളിക്കാത്തത് പ്രതിഷേധാർഹമാണെന്ന് കേരള വ്യാപാരി-വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര കുറ്റപ്പെടുത്തി.
ഒരു നയാപൈസ പോലും പ്രതിഫലമായി കൈപ്പറ്റാതെ ലക്ഷക്കണക്കിനു കോടി രൂപ ജിഎസ്ടി ഇനത്തിൽ പിരിച്ച് ഖജനാവിലേക്ക് അടച്ചുവരുന്ന വ്യാപാരിസമൂഹം പ്രത്യേകിച്ച് ചെറുകിട ഇടത്തരം വ്യാപാരികൾ, ജിഎസ്ടി നിയമത്തിന്റെ കുരുക്കിൽപ്പെട്ട് ഉഴലുകയാണ്. ഇവർക്ക് സമാശ്വാസം നൽകുന്ന ഒരു നിർദേശവും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും രാജു അപ്സര പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
വ്യാപാരമേഖലയെ അവഗണിച്ചു: വ്യാപാരി-വ്യവസായി ഏകോപന സമിതി
01:05 AM Feb 02, 2023 | Deepika.com