കോഴിക്കോട്: കേന്ദ്രബജറ്റ് പൊതുവേ സ്വാഗതാർഹമാണെന്ന് മലബാർ ഡെവലപ്മെന്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ചേർന്ന വിവിധ സംഘടനാ പ്രതിനിധികളുടെ അവലോകനയോഗം വിലയിരുത്തി.
യുവജനങ്ങൾ, സ്ത്രീകൾ, മുതിർന്ന പൗരന്മാർ തുടങ്ങിയവർക്കെല്ലാം സമാശ്വാസം നൽകുന്ന തരത്തിലുള്ള ബജറ്റാണിത്. റെയിൽവേയ്ക്ക് മുൻകാലങ്ങളേക്കാൾ പതിന്മടങ്ങ് വിഹിതമാണ് അനുവദിച്ചിരിക്കുന്നത്.
പ്രഖ്യാപിച്ച 50 എയർപോർട്ടുകളിലൊന്ന് കോഴിക്കോട് ജില്ലയിൽ തിരുവമ്പാടിയിലോ അനുയോജ്യമായ സ്ഥലത്തോ സ്ഥാപിക്കുന്നതിന് കൂട്ടായ പരിശ്രമം അനിവാര്യമാണെന്നു യോഗം അഭിപ്രായപ്പെട്ടു.
യോഗത്തിൽ മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡന്റ് ഷെവലിയർ സി.ഇ. ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. ജിഎസ്ടി വകുപ്പ് മുൻ ജോ.കമ്മീഷണർ കെ. സുനിൽകുമാർ ആമുഖപ്രഭാഷണം നടത്തി.
പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കണം
01:05 AM Feb 02, 2023 | Deepika.com