ടെ​ലി​മെ​ഡി​സി​ൻ പോ​ർ​ട്ട​ലി​ൽ ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം: യു​വാ​വ് അ​റ​സ്റ്റി​ൽ

12:42 AM Feb 01, 2023 | Deepika.com
ആ​​റ​​ന്മു​​ള: ആ​​രോ​​ഗ്യ​​വ​​കു​​പ്പി​​ന്‍റെ ഇ- ​​സ​​ഞ്ജീ​​വ​​നി ടെ​​ലി മെ​​ഡി​​സി​​ൻ പോ​​ർ​​ട്ട​​ലി​​ൽ വ​​നി​​താ ഡോ​​ക്ട​​ർ ക​​ൺ​​സ​​ൾ​​ട്ടിം​​ഗ് ന​​ട​​ത്തു​​ന്ന​​തി​​നി​​ടെ സ്വ​​കാ​​ര്യ​ഭാ​​ഗ​​ങ്ങ​​ൾ പ്ര​​ദ​​ർ​​ശി​​പ്പി​​ച്ച യു​​വാ​​വി​​നെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു.

തൃ​​ശൂ​​ർ ഊ​​ര​​കം ക​​രി​​വ​​ണ്ണൂ​​ർ പൊ​​ട്ടു​​ചി​​റ കൊ​​ഴ കു​​ഴി​​പ്പ​​റ​​മ്പി​​ൽ മു​​ഹ​​മ്മ​​ദ് ഷു​​ഹൈ​​ബാ​​ണ് ( 21) അ​​റ​​സ്റ്റി​​ലാ​​യ​​ത്. തി​​ങ്ക​​ൾ ഉ​​ച്ച​​യോ​​ടു കൂ​​ടി ടെ​​ലി മെ​​ഡി​​സി​​ൻ ഓ​​ൺ​​ലൈ​​ൻ പോ​​ർ​​ട്ട​​ൽ ഡ്യൂ​​ട്ടി​​യി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്ന വ​​നി​​ത ഡോ​​ക്ട​​ർ ക​​ൺ​​സ​​ൾ​​ട്ടിം​​ഗ് ന​​ട​​ത്തി വ​​ര​​വേ​യാ​ണ് സം​ഭ​വം. തു​​ട​​ർ​​ന്ന് ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി​​ക്ക് ദൃ​​ശ്യ​​ങ്ങ​​ൾ ഉ​​ൾ​​പ്പ​​ടെ ഡോ​​ക്ട​​ർ കോ​​ന്നി മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ മു​​ഖേ​​ന പ​​രാ​​തി ന​​ൽ​​കു​​ക​​യും ആ​​റ​​ന്മു​​ള പോ​​ലീ​​സ് കേ​​സെ​​ടു​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു.

സ്ത്രീ​​യെ അ​​പ​​മാ​​നി​​ച്ച​​തി​​നും വി​​വ​​ര സാ​​ങ്കേ​​തി​​ക​​താ​​നി​​യ​​മ പ്ര​​കാ​​ര​​വും ആ​​രോ​​ഗ്യ പ്ര​​വ​​ർ​​ത്ത​​ക സം​​ര​​ക്ഷ​​ണ നി​​യ​​മ​​പ്ര​​കാ​​ര​​വു​​മു​​ള്ള വ​​കു​​പ്പു​​ക​​ൾ ചു​​മ​​ത്തി​​യാ​​ണ് കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്ത​​ത്. ഓ​​ൺ​​ലൈ​​ൻ പോ​​ർ​​ട്ട​​ലി​​ൽ ര​​ജി​​സ്റ്റ​​ർ ചെ​​യ്ത ഫോ​​ൺ ന​​മ്പ​​ർ കേ​​ന്ദ്രീ​​ക​​രി​​ച്ച് പോ​​ലീ​​സ് ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ പ്ര​​തി തൃ​​ശൂ​​ർ ഊ​​ര​​കം സ്വ​​ദേ​​ശി​​യാ​​ണെ​​ന്ന് തി​​രി​​ച്ച​​റി​​ഞ്ഞു.

സൈ​​ബ​​ർ സെ​​ല്ലി​​ന്‍റെ കൂ​​ടി സ​​ഹാ​​യ​​ത്തോ​​ടെ ന​​ട​​ത്തി​​യ ഊ​​ർ​​ജി​ത​​മാ​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ മ​​ണി​​ക്കൂ​​റു​​ക​​ൾ​​ക്കു​​ള്ളി​​ൽ തൃ​​ശൂ​​രി​​ൽ നി​​ന്നു ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത പ്ര​​തി​​യെ വി​​ശ​​ദ​​മാ​​യ ചോ​​ദ്യം ചെ​​യ്ത​​ശേ​​ഷം അ​​റ​​സ്റ്റ് രേ​​ഖ​​പ്പെ​​ടു​​ത്തി. ഇ​​യാ​​ളു​​ടെ ഫോ​​ൺ പി​​ടി​​ച്ചെ​​ടു​​ത്തു ശാ​​സ്ത്രീ​​യ പ​​രി​​ശോ​​ധ​​ന​​യ്ക്ക് അ​​യ​​ച്ചി​​ട്ടു​​ണ്ട്.

ഇ​​യാ​​ൾ ബോ​​ധ​​പൂ​​ർ​​വം ക​​ൺ​​സ​​ൾ​​ട്ടേ​​ഷ​​ന് ബു​​ക്ക് ചെ​​യ്ത​​താ​​ണെ​​ന്നാ​​ണ് പോ​​ലീ​​സ് നി​​ഗ​​മ​​നം. മ​​റ്റു ചി​​ല പു​​രു​​ഷ ഡോ​​ക്ട​​ർ​​മാ​​ർ​​ക്കും ബു​​ക്കിം​​ഗ് ന​​ട​​ത്തി​​യി​​രു​​ന്നെ​​ങ്കി​​ലും ക​​ൺ​​സ​​ൾ​​ട്ടേ​​ഷ​​നു ക​​യ​​റി​​യി​​ട്ടി​​ല്ലെ​​ന്നാ​​ണു വി​​വ​​രം.

പ​​ത്ത​​നം​​തി​​ട്ട ഡി​​വൈ​​എ​​സ്പി എ​​സ്. ന​​ന്ദ​​കു​​മാ​​റി​​ന്‍റെ മേ​​ൽ​​നോ​​ട്ട​​ത്തി​​ൽ ആ​​റ​​ന്മു​​ള പോ​​ലീ​​സ് സ്റ്റേ​​ഷ​​ൻ ഇ​​ൻ​​സ്പെ​​ക്ട​​ർ സി. ​​കെ. മ​​നോ​​ജ്, എ​​സ്ഐ​​മാ​​രാ​​യ അ​​ലോ​​ഷ്യ​​സ്, അ​​നി​​രു​​ദ്ധ​​ൻ തു​​ട​​ങ്ങി​​യ​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് അ​​ന്വേ​​ഷ​​ണം ന​​ട​​ന്ന​​ത്.