കോഴിക്കോട്: സംസ്ഥാനത്തു സബ് രജിസ്ട്രാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം അവതാളത്തില്‍. സര്‍വര്‍ തകരായതാണു കാരണം. ഇതോടെ ഓണ്‍ ലൈനില്‍ ഭൂമിസംബന്ധമായ രേഖകള്‍ക്കായി അപേക്ഷ സമര്‍പ്പിച്ചവര്‍ വെട്ടിലായി.
കഴിഞ്ഞ മൂന്നു ദിവസമായി ഇതാണ് അവസ്ഥ. കുടിക്കടം, ആധാരത്തിന്റെയും മറ്റും സര്‍ട്ടിഫൈഡ് കോപ്പികള്‍ , പുതിയ ആധാരം രജിസ്ട്രേഷന് എന്നിവയെല്ലാം പ്രതിസന്ധിയിലാണ്. പ്രതിസന്ധി ഉടന്‍ പരിഹരിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. മുന്‍പ് അപേക്ഷിച്ച് ഏഴു ദിവസത്തിനകം ലഭിക്കുമായിരുന്ന ഭൂമി സംബന്ധമായ രേഖകള്‍ വൈകുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
സര്‍വര്‍ പണിമുടക്കി: സബ് രജിസ്ട്രാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം അവതാളത്തില്‍
12:42 AM Feb 01, 2023 | Deepika.com