കാസര്‍ഗോഡ്: ബൈബിള്‍ കത്തിക്കുന്ന ദൃശ്യങ്ങളടങ്ങുന്ന വീഡിയോ അപ്ലോഡ് ചെയ്തയാള്‍ക്കും വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നു ബിജെപി സംസ്ഥാന സെക്രട്ടറി കെ. ശ്രീകാന്ത് ആവശ്യപ്പെട്ടു.
സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കി മതങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാക്കി മുതലെടുപ്പു നടത്താനുള്ള ശ്രമമാണ് ഇതിനു പിന്നില്‍. ഇവര്‍ക്കെതിരേ വര്‍ഗീയ കലാപം ഉണ്ടാക്കാനുള്ള ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം പോലീസ് കേസെടുക്കണം.
കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണം. സംസ്ഥാനത്തെ രാഷ്ട്രീയനേതാക്കളും ജനപ്രതിനിധികളും ഇക്കാര്യത്തില്‍ അവരുടെ നിലപാട് വ്യക്തമാക്കണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു.
ഇടത്-വലത് മുന്നണികളുടെ മൗനം അപലപനീയം: ബിജെപി
12:42 AM Feb 01, 2023 | Deepika.com