തൃശൂർ: കെഎസ്എഫ്ഇ ഭദ്രത സ്മാർട്ട് ചിട്ടികളുടെ കാലാവധി ഈ മാസം 28 വരെ നീട്ടി. ജനുവരി 31 വരെയാണ് ആദ്യം കാലാവധി നിശ്ചയിച്ചത്. നിരവധി സമ്മാന പദ്ധതികളും ആനുകൂല്യങ്ങളും കോർത്തിണക്കിയതാണു ഭദ്രതാ ചിട്ടികൾ.
ചിറ്റാളരിൽനിന്നു തെരഞ്ഞെടുക്കുന്ന ഒരാൾക്ക് ഒരു കോടിയുടെ ഫ്ളാറ്റ് സമ്മാനമായി ലഭിക്കും. രണ്ടാം സമ്മാനമായി 70 പേർക്കു ടാറ്റ ടിഗോർ ഇലക്ട്രിക് കാറുകളും മൂന്നാം സമ്മാനമായി നൂറുപേർക്കു ഹീറോ ഇലക്ട്രിക് സ്കൂട്ടറുകളും നൽകും.
ലാഭവിഹിതം ഉപഭോക്താക്കൾക്കു തിരിച്ചു നൽകുകയെന്ന ലക്ഷ്യമിട്ടാണു 10.5 കോടിയോളം രൂപ സമ്മാനങ്ങളുടെ രൂപത്തിൽ വരിക്കാർക്കു നൽകുന്നത്. ചിട്ടിയിൽ ചേരാൻ പരമാവധി ആളുകൾക്ക് അവസരം നൽകുകയെന്ന ലക്ഷ്യത്തിലാണു കാലാവധി ദീർഘിപ്പിച്ചതെന്നു മാനേജിംഗ് ഡയറക്ടർ ഡോ. എസ്.കെ. സനിൽ പറഞ്ഞു.
കെ എസ്എഫ്ഇയുടെ എല്ലാ ശാഖകളിലും ഭദ്രതാ സ്മാർട്ട് ചിട്ടികൾ ലഭ്യമാണ്.
കെഎസ്എഫ്ഇ ഭദ്രതാ സമാർട്ട് ചിട്ടി: കാലാവധി നീട്ടി
12:42 AM Feb 01, 2023 | Deepika.com