കൊച്ചി: ഹൈക്കോടതി ജഡ്ജിമാര്‍ക്കു നല്‍കാനെന്ന പേരില്‍ കക്ഷികളില്‍ നിന്നു പണം വാങ്ങിയെന്ന ആരോപണം നേരിടുന്ന അഡ്വ. സൈബി ജോസ് കിടങ്ങൂരിന് കേരള ബാര്‍ കൗണ്‍സില്‍ കാരണംകാണിക്കല്‍ നോട്ടീസ് നല്കി.
14 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സൈബി നല്കുന്ന വിശദീകരണം പരിശോധിച്ചാവും തുടര്‍നടപടി തീരുമാനിക്കുക.
സൈബിക്കെതിരേ ചില അഭിഭാഷകര്‍ കേന്ദ്ര നിയമമന്ത്രാലയത്തിനു നല്കിയ പരാതി കഴിഞ്ഞ ദിവസം ഉചിതമായ നടപടിക്കായി ബാര്‍ കൗണ്‍സിലിന് ഫോര്‍വേഡ് ചെയ്തിരുന്നു. ബാര്‍ കൗണ്‍സില്‍ കഴിഞ്ഞ ദിവസം അടിയന്തരയോഗം ചേര്‍ന്നാണ് നോട്ടീസ് നല്കാന് തീരുമാനിച്ചത്.
കൈക്കൂലി ആരോപണം അഡ്വ. സൈബി ജോസിന് ബാര്‍ കൗണ്‍സില്‍ നോട്ടീസ്
12:42 AM Feb 01, 2023 | Deepika.com