കൊച്ചി: തീരദേശ മേഖലയിലെ ടൂറിസം വികസനത്തിനു പ്രത്യേക പദ്ധതി തയാറാക്കുമെന്നു മന്ത്രി മുഹമ്മദ് റിയാസ്. ഒഴിഞ്ഞുകിടക്കുന്ന പൊതുവിടങ്ങൾ കണ്ടെത്തി ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റും. മേല്പാലങ്ങൾക്കു താഴെയുള്ള സ്ഥലങ്ങൾ, കുട്ടികളുടെ പാർക്ക് എന്നിവയിലെ ടൂറിസം സാധ്യതകളെ എല്ലാ നിലയിലും പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
കൊച്ചിയിൽ ചെറുകിട ക്വാറി ആൻഡ് ക്രഷർ അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനവും പരിസ്ഥിതിയും യോജിച്ചു പോകണമെന്നും ഇരുവിഷയങ്ങളിലും സർക്കാരിനു തീവ്രനിലപാടുകളില്ലെന്നും മന്ത്രി ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. പ്രകൃതിവിഭവങ്ങളുടെ നീതിയുക്തമായ ഉപഭോഗം ഉറപ്പുവരുത്തും. കേരളത്തെ ഡിസൈൻ ഹബാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ ബാബു അധ്യക്ഷത വഹിച്ചു.
തീരമേഖലയിലെ ടൂറിസം വികസനത്തിനു പ്രത്യേക പദ്ധതി: മന്ത്രി റിയാസ്
12:42 AM Feb 01, 2023 | Deepika.com