തിരുവനന്തപുരം: ഫെബ്രുവരി ഒന്നുമുതൽ 28 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ റേഷൻ കടകളുടെ പ്രവർത്തനസമയം ക്രമീകരിച്ചു.
തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നുമുതൽ നാലുവരെയും 13 മുതൽ 17 വരെയും 27, 28 തീയതികളിലും രാവിലെ എട്ടു മുതൽ ഒരു മണിവരെ പ്രവർത്തിക്കും. ഈ ജില്ലകളിൽ ഫെബ്രുവരി 6 മുതൽ 11 വരെയും 20 മുതൽ 25 വരെയും ഉച്ചയ്ക്ക് 2 മുതൽ വൈകുന്നേരം 7 വരെയും പ്രവർത്തിക്കും.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഫെബ്രുവരി 6 മുതൽ 11 വരെയും ഫെബ്രുവരി 20 മുതൽ 25 വരെയും രാവിലെ എട്ടു മുതൽ ഒരു മണിവരെ പ്രവർത്തിക്കും. ഇന്നുമുതൽ (ഫെബ്രു. 1) 4 വരെയും 13 മുതൽ 17 വരെയും ഫെബ്രുവരി 27, 28 തീയതികളിലും ഉച്ചയ്ക്ക് 2 മുതൽ വൈകുന്നേരം 7 വരെയും പ്രവർത്തിക്കും.
ഫെബ്രുവരിയിൽ നീല കാർഡ് ഉടമകൾക്ക് ഒരു അംഗത്തിന് രണ്ടു കിലോ അരി വീതവും വെള്ള കാർഡ് ഉടമകൾക്ക് 10 കിലോ അരി വീതവും ലഭ്യമാക്കുന്നതാണെന്ന് ഭക്ഷ്യ പൊതുവിതരണമന്ത്രി ജി.ആർ. അനിൽ അറിയിച്ചു.
റേഷൻ കടകളുടെ പ്രവർത്തനസമയം ക്രമീകരിച്ചു
12:42 AM Feb 01, 2023 | Deepika.com