കൊച്ചി: റാന്നി കേസിലെ പ്രതികള്‍ വിവാദ അഭിഭാഷകന് സൈബി ജോസ് കിടങ്ങൂര്‍ മുഖേന നല്കിയ ഹര്‍ജിയില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചതില്‍ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരായ റാന്നി മന്ദമരുതി സ്വദേശികള്‍ ടി. ബാബു, വി.ആര്. മോഹന്‍ എന്നിവര്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്കി.
പ്രതികള്‍ നിയമവിരുദ്ധമായി ഫയല്‍ ചെയ്ത ഹര്‍ജികള്‍ ബെഞ്ചിലെത്തിയതിനു പിന്നില്‍ ജാമ്യമാഫിയയ്ക്കു പങ്കുണ്ടോയെന്നും പ്രോസിക്യൂട്ടര്‍മാര്‍ കാണിച്ച നിസംഗത ഒത്തുകളിയുടെ ഭാഗമാണോയെന്നും അന്വേഷിക്കണമെന്നു പരാതിയില്‍ പറയുന്നു.
വീടുപണി തടസപ്പെടുത്തുകയും പൊതുവഴി അടയ്ക്കുകയും കിണര്‍ ഇടിച്ചു നിരത്തുകയും ചെയ്ത പ്രതികള്‍ക്കെതിരെ പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയാണ് കേസെടുത്തത്. ഈ കേസുകളില്‍ പ്രതികള്‍ക്ക് അന്യായമായി മുന്‍കൂര്‍ ജാമ്യം ലഭിച്ചെന്നും പരാതിയില്‍ ആരോപിക്കുന്നു.
അഡ്വ. സൈബി ജോസ് മുഖേന മുന്‍കൂര്‍ ജാമ്യം: അന്വേഷണം ആവശ്യപ്പെട്ട് പരാതി
12:46 AM Jan 31, 2023 | Deepika.com