കോട്ടയം: കാൽ നൂറ്റാണ്ടു മുന്പ് പാഠപുസ്തകങ്ങളിൽനിന്നു നീക്കം ചെയ്ത മലയാളം അക്ഷരമാല വിദ്യാഭ്യാസ മന്ത്രിയുടെയും സംസ്ഥാനസർക്കാരിന്റെയും നിർദേശപ്രകാരം തിരിച്ചെത്തിയെങ്കിലും അതു നടപ്പാക്കുന്നതിനു വേണ്ടത്ര കാര്യക്ഷമത ഉണ്ടായില്ലെന്ന വിമർശനം ശക്തമാകുന്നു.
അടുത്ത അധ്യയനവർഷം മുതൽ ഒന്നാം ക്ലാസിൽ തുടക്കം മുതൽ അക്ഷരങ്ങൾ എഴുതാൻ പഠിപ്പിച്ചു തുടങ്ങാനുള്ള കർശന നിർദേശം നൽകണമെന്ന് അക്ഷരമാല പുനഃസ്ഥാപിക്കുന്നതിനുള്ള സമരത്തിന് നേതൃത്വം നൽകിയ റവ. ഡോ. തോമസ് മൂലയിലും എം.എൻ. കാരശേരിയും വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്ക് കത്ത് നൽകി.
അധ്യയന വർഷത്തിന്റെ അവസാനത്തിലാണ് അക്ഷരമാല പാഠപുസ്തകങ്ങളിൽ വന്നത്. ഒന്നാം പാഠം മൂന്നാം ഭാഗത്തിലും രണ്ടാം പാഠം രണ്ടാം ഭാഗത്തിലുമാണ്. ഒന്നാംക്ലാസിൽത്തന്നെ കുഞ്ഞുങ്ങളെ അക്ഷരം അഭ്യസിപ്പിക്കുവാൻ അധ്യാപകർക്ക് കർശന നിർദേശം നൽകണമെന്നും അക്ഷരമാല ചാർട്ട് നൽകി പഠനം ആകർഷകമാക്കണമെന്നും അവർ കത്തിലൂടെ അഭ്യർഥിച്ചു.
അക്ഷരമാല ഒന്നാം ക്ലാസ് മുതൽ പഠിപ്പിക്കാൻ കർശന നിർദേശം നൽകണമെന്ന്
12:46 AM Jan 31, 2023 | Deepika.com