തക്കല: ചെറുപുഷ്പ മിഷന് ലീഗ് സഭയുടെ പുണ്യമാണെന്ന് ബിഷപ് മാര്‍ ലോറന്‍സ് മുക്കുഴി. ചെറുപുഷ്പ മിഷന് ലീഗ് പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഏഴു പേരില്‍ തുടങ്ങി 75 ല്‍ എത്തുമ്പോള്‍ മിഷന് ലീഗ് ഏഴു ഭൂഖണ്ഡങ്ങളില്‍ നിറഞ്ഞു നില്ക്കുന്ന കത്തോലിക്കാ സഭയിലെ ഏറ്റവും വലിയ അത്മായ സംഘടനയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സിഎംഎല്‍ എന്ന മൂന്ന് അക്ഷരങ്ങള്‍, ചെറുപുഷ്പ മിഷന് ലീഗ് എന്ന മൂന്നു വാക്കുകള്‍ വളരെയധികം ആവേശം ജനിപ്പിക്കുന്നതാണെന്നും അവയ്ക്ക് ഒരു മാന്ത്രിക ശക്തിയുണ്ടെന്നും മുഖ്യപ്രഭാഷണം നടത്തിയ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു.
ദേശീയ പ്രസിഡന്റ് ബിനോയി പള്ളിപ്പറമ്പില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മാര്‍ ജോസഫ് പെരുന്തോട്ടം ജൂബിലി സുവനീര്‍ പ്രകാശനം നിര്‍വ്വഹിച്ചു. രാമനാഥപുരം മെത്രാന് മാര്‍ പോള്‍ ആലപ്പാട്ട്, ഹൊസൂര്‍ മെത്രാന് മാര്‍ സെബാസ്റ്റ്യന്‍ പോഴോലിപ്പറമ്പില്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
ചെറുപുഷ്പ മിഷന് ലീഗ് ഇന്റര്‍നാഷണല്‍ അഡ്ഹോക്ക് കമ്മിറ്റി പ്രസിഡന്റ് ഡേവീസ് വല്ലൂരാന് ജൂബിലി സന്ദേശം നല്കി. തക്കല രൂപതാദ്ധ്യക്ഷന് മാര്‍ ജോര്‍ജ്ജ് രാജേന്ദ്രന് സ്വാഗതവും ദേശീയ ജനറല്‍ സെക്രട്ടറി സുജി പുല്ലുകാട്ട് നന്ദിയും പറഞ്ഞു.
ജൂബിലി സമാപന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ദേശീയ പ്രസിഡന്റ് ബിനോയി പള്ളിപ്പറമ്പില്‍ പതക ഉയര്‍ത്തി. തുടര്‍ന്ന് വിവിധ രൂപതകളില്‍ നിന്നെത്തിയ പ്രതിനിധികളുടെ സമ്മേളനം ചങ്ങനാശേരി അതിരൂപത സഹായ മെത്രാന് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്തു.
ചെറുപുഷ്പ മിഷന് ലീഗ് പ്ലാറ്റിനം ജൂബിലി സമാപിച്ചു
12:46 AM Jan 31, 2023 | Deepika.com