തിരുവനന്തപുരം: മലയാള വാണിജ്യ സിനിമകളുടെ പ്രത്യയ ശാസ്ത്രത്തെ അധികരിച്ച് യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം പിഎച്ച്ഡി ബിരുദം നേടുന്നതിന് സമർപ്പിച്ച പ്രബന്ധം വിദഗ്ധസമിതിയെ നിയോഗിച്ച് പുനപരിശോധിക്കണമെന്ന് ആവശ്യം.
ഈ ആവശ്യമുന്നയിച്ച് സേവ് യൂണിവേഴ്സിറ്റി കാന്പയിൻ കമ്മിറ്റി ഗവർണർക്കും കേരള വിസിക്കും നിവേദനം നൽകി. ഗുരുതര വീഴ്ച വരുത്തിയ ചിന്തയുടെ ഗൈഡും മുൻ പ്രൊവൈസ് ചാൻസലറുമായിരുന്ന പി.പി. അജയകുമാറിന്റെ ഗൈഡ് ഷിപ്പ് സസ്പെൻഡ് ചെയ്യണമെന്നും അദ്ദേഹത്തെ നിലവിലെ എച്ച്ആർഡിസി ഡയറക്ടർ സ്ഥാനത്തു നിന്നും നീക്കം ചെയ്യണമെന്നും ക്യാന്പയിൻ കമ്മിറ്റി ഗവർണർക്കും കേരള വിസി ക്കും നൽകിയ നിവേദനത്തിൽ പറയുന്നു.
കോളജ് അധ്യാപകർക്ക് ഹൃസ്വകാല പരിശീലനം നൽകാനുള്ള യൂജിസിയുടെ നിർദ്ദശാനുസരണം ആരംഭിച്ചിട്ടുള്ളതാണ് ഈ സെന്റർ.
ചിന്ത ജെറോമിന്റെ ഗവേഷണ ബിരുദം പുനഃപരിശോധിക്കണമെന്ന് ആവശ്യം
12:46 AM Jan 31, 2023 | Deepika.com