തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പുതിയ ഇന്നോവ ക്രിസ്റ്റ കാർ അനുവദിച്ചു. ടൂറിസം വകുപ്പ് പുതുതായി വാങ്ങിയ എട്ടു കാറുകളിലൊന്നാണ് പ്രതിപക്ഷ നേതാവിന് അനുവദിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് വെള്ള നിറത്തിലുള്ള കാർ ടൂറിസം വകുപ്പ് അനുവദിച്ചത്.
അതേസമയം, പുതിയ വാഹനം ആവശ്യപ്പെട്ടിരുന്നില്ലെന്നു പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു. 2016ൽ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഉപയോഗിച്ച കാറാണ് പിന്നീട് വി.ഡി. സതീശന് അനുവദിച്ചത്. 3.5 ലക്ഷം കിലോമീറ്റർ ഓടിയ വാഹനം അടുത്തിടെ തകരാറിലായിരുന്നു. ഇതേ തുടർന്നാണു പുതിയ വാഹനം അനുവദിച്ചത്.
പ്രതിപക്ഷ നേതാവിന് പുതിയ കാർ അനുവദിച്ചു
03:31 AM Jan 30, 2023 | Deepika.com