കൊച്ചി: ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തില്‍ ജെയിൻ രാജ്യാന്തര സമ്മേളനം (ജെയിൻ ഐക്കണ്‍) റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ നടന്നു.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ട്സ് ഓഫ് ഇന്ത്യയുടെയും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെയും സംയുക്താഭിമുഖ്യത്തിലാണ് ദ്വിദിന സമ്മേളനം സംഘടിപ്പിച്ചത്. സൗദി അറേബ്യയിലെ സാബിക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അഹമ്മദ് അല്‍ ഷെയ്ഖ് ഉദ്ഘാടനം ചെയ്തു. പ്രഫ. ഡോ. കെ. ശ്രീകുമാര്‍, എം. നാഗേഷ് ബാബു, കെ.എല്‍. ലജീഷ്, വീണ വര്‍മ എന്നിവര്‍ പ്രസംഗിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കിയ സുവനീര്‍ ഡോ. രവി രാമന് നല്കി ഡോ. ശ്രീകുമാര്‍ പ്രകാശനം ചെയ്തു. വപാനല് ചർച്ചയില്‍ പ്രഫ. ഡോ. പരിതോഷ് ബസു മോഡറേറ്ററായിരുന്നു. സോണി ആന്‍ തോമസ് വിഷയം അവതരിപ്പിച്ചു. പ്രഫ. ഡോ. കെ. ശ്രീകുമാര്‍, ഡോ. കെ. രവി രാമന്, ഡോ. സിന്ദുജ ആര്. വര്‍മ, പ്രഫ. ഡോ. പി.എ. മാത്യു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ജെയിൻ യൂണിവേഴ്സിറ്റി രാജ്യാന്തരസമ്മേളനം
03:31 AM Jan 30, 2023 | Deepika.com