കുന്നംകുളം: പന്നിത്തടം ചിറമനേങ്ങാട് അമ്മയേയും രണ്ടു മക്കളെയും വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ചിറമനേങ്ങാട് മാത്തൂർ ക്ഷേത്രത്തിനു സമീപം ഹാരിസിന്റെ ഭാര്യ ഷഫീന (28), മകൾ രണ്ടര വയസുള്ള അജുവ, മകൻ ഒരു വയസുകാരൻ അമൻ എന്നിവരെയാണു വീട്ടിൽ തീ പൊള്ളലേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ കത്തിക്കരഞ്ഞ നിലയിലാണ്.
ബന്ധുവീട്ടിലായിരുന്ന ഷഫീന ശനിയാഴ്ച രാത്രിയിലാണു തിരിച്ചെത്തിയത്. തുടർന്നാണ് ഇത് ചെയ്തതെന്നു കരുതുന്നു. വീടിനോടു ചേർന്നുള്ള ബാൽക്കണിയിലാണു മൂന്നുപേരുടെയും മൃതദേഹങ്ങൾ കണ്ടത്. ഇവരുടെ വീട്ടിൽ ഉമ്മ ഷെഫീനയുടെ ഭർത്താവിന്റെ ഉമ്മയും മൂത്ത കുട്ടിയും മാത്രമാണ് ഉണ്ടായിരുന്നത്. മരിച്ച വിവരം ആരും അറിഞ്ഞില്ല. വീടിനു മുന്നിലൂടെ ഇന്നലെ രാവിലെ നടന്നു പോയവരാണു മൃതദേഹങ്ങൾ കണ്ട് വീട്ടുകാരെ വിവരമറിയിച്ചത്.വിദേശത്തുള്ള ഷഫീനയുടെ ഭർത്താവ് ഹാരിസ് വിവരമറിഞ്ഞ് ഇന്നലെ വൈകുന്നേരം നാട്ടിലെത്തി.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജിലേയ്ക്കു മാറ്റി.
യുവതിയും പിഞ്ചുമക്കളും തീകൊളുത്തി മരിച്ച നിലയിൽ
03:31 AM Jan 30, 2023 | Deepika.com