നി​യ​ന്ത്ര​ണം​വി​ട്ട ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

02:46 AM Jan 30, 2023 | Deepika.com
പൊ​ൻ​കു​ന്നം: മാ​ന്ത​റ പ​ള്ളി​ക്ക് സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട ഓ​ട്ടോ​റി​ക്ഷ മ​തി​ലി​ൽ ഇ​ടി​ച്ചു​മ​റി​ഞ്ഞ് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. പൊ​ൻ​കു​ന്നം മ​ഞ്ഞാ​വ് തൊ​മ്മി​ത്താ​ഴെ പി.​ടി. ര​തീ​ഷ് (39)ആ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ ചി​റ്റാ​ട്ട് ഷാ​പ്പു​പ​ടി​ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

ര​തീ​ഷ് മ​റി​ഞ്ഞ ഓ​ട്ടോ​യ്ക്ക​ടി​യി​ൽ പെ​ടു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ നാ​ട്ടു​കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​തീ​ഷ് മ​ര​ണ​മ​ട​ഞ്ഞു. പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​ണ് ര​തീ​ഷ്. മൃ​ത​ദേ​ഹം കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. പി.​ടി. ത​ങ്ക​പ്പ​ന്‍റെ​യും രാ​ജ​മ്മ​യു​ടെ​യും മ​ക​നാ​ണ് ര​തീ​ഷ്. ഭാ​ര്യ: ആ​ശ. മ​ക്ക​ൾ: അ​ഭി​ന​വ്, അ​ഭി​ഷേ​ക്, അ​മ​യ (മൂ​വ​രും പൊ​ൻ​കു​ന്നം എ​സ്ഡി​യു​പി സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ).