കൊച്ചി: കുടുംബക്കോടതി ജഡ്ജിക്കെതിരേ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചു വിവാഹമോചന ഹര്‍ജി മറ്റൊരു കോടതിയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ടു യുവതി നല്കിയ ഹര്‍ജി ഹൈക്കോടതി രൂക്ഷവിമര്‍ശനത്തോടെ തള്ളി.
ജഡ്ജിമാരെ വിരട്ടിയും സമ്മര്‍ദം ചെലുത്തിയും കേസ് നടപടികള്‍ അനുകൂലമാക്കാമെന്നു കരുതരുതെന്നു ഹര്‍ജിക്കാരിക്കു താക്കീതും നല്കി.
ജഡ്ജിമാരെ പരിഹസിക്കുന്നതും അവര്‍ക്കെതിരേ ആരോപണങ്ങൾ ഉന്നയിക്കുന്നതും ചിലരുടെ ഹോബിയാണെന്നും കോടതിയെ അപകീര്‍ത്തിപ്പെടുത്തുന്ന ഇത്തരം നടപടികള്‍ അനുവദിക്കാനാകില്ലെന്നും സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി ജസ്റ്റീസ് സി.എസ്. ഡയസ് ഓര്‍മപ്പെടുത്തുകയും ചെയ്തു.
ഹര്‍ജിക്കാരിക്കു തെറ്റായ ഉപദേശം ലഭിച്ചതിനാലാണ് ഈ നടപടിയെന്ന് മനസിലാക്കുന്നതിനാല്‍ പിഴ ചുമത്തുന്നില്ലെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.
കോടതിമാറ്റം ആവശ്യപ്പെട്ട യുവതിക്കു രൂക്ഷവിമര്‍ശനം
01:39 AM Jan 29, 2023 | Deepika.com