ചാലക്കുടി: കെഎസ്ആർടിസി ബസിലെ വനിത ഡ്രൈവറെയും കണ്ടക്ടറെയും ഡ്യുട്ടിക്കിടയിൽ യാത്രക്കാരൻ ആക്രമിച്ചു.
പരിക്കേറ്റ വനിതാ ഡ്രൈവർ വി.പി. ഷീലയെയും കണ്ടക്ടർ പി. സത്യനാരായണനെയും ചാലക്കുടി സർക്കാർ ആശൂപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രക്കാരനായ ആലപ്പുഴ കെെനകരി ചെന്നാംകുഴി പത്രത്തിൽചിറ രഞ്ജിത്തിനെ (35) പോലീസ് അറസ്റ്റ് ചെയ്തു.
ഇയാൾ മാനസിക രോഗിയാണെന്നു സംശയമുണ്ട്. കഴിഞ്ഞ ദിവസം രാത്രി 10.30ന് ചാലക്കുടി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വച്ചാണ് സംഭവം ഉണ്ടായത്. കോഴിക്കോട്ടുനിന്നു ചാലക്കുടിയിൽ യാത്ര അവസാനിപ്പിക്കുന്ന ബസിലെ യാത്രക്കാരനായിരുന്നു ഇയാൾ.
പോട്ട സിഗ്നൽ ജംഗ്ഷനിൽനിന്നു കയറിയ യാത്രക്കാരൻ സ്റ്റാൻഡിൽ എത്തിയപ്പോൾ ഡ്രൈവറെയും കണ്ടക്ടറെയും ആക്രമിക്കുകയായിരുന്നു. യാത്രക്കാർ തടഞ്ഞുവച്ച അക്രമിയെ ചാലക്കുടി പോലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
കെഎസ്ആർടിസി വനിതാ ഡ്രൈവറെയും കണ്ടക്ടറെയും യാത്രക്കാരൻ ആക്രമിച്ചു
01:39 AM Jan 29, 2023 | Deepika.com