തൃശൂര്‍: "മയക്കുമരുന്നില്‍ മരുന്നില്ല, മരണമാണ്'എന്ന മുദ്രാവാക്യവുമായി ദീപികയും ദീപിക ബാലസഖ്യവും ഒലീവിയ ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച അഖില കേരള ബോധവത്കരണ സന്ദേശയാത്ര- കിക്കൗട്ട് സമാപനം നാളെ തൃശൂരില്‍ വിവിധ പരിപാടികളോടെ നടത്തും.
ഇതോടനുബന്ധിച്ച് നടത്തുന്ന ലഹരിവിരുദ്ധ റാലി നാളെ രാവിലെ 10ന് തൃശൂര്‍ സെന്റ് ക്ലെയേഴ്സ് ഹൈസ്ക്കൂളില്‍ നിന്നാരംഭിച്ച് സമ്മേളന വേദിയായ ചെമ്പൂക്കാവ് ഹോളി ഫാമിലി സ്കൂളില്‍ എത്തും. ജില്ലാ കളക്ടര്‍ ഹരിത വി. കുമാര്‍ ഫ്ളാഗ് ഓഫ് ചെയ്യും. ചടങ്ങില്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ സന്ദേശം നല്‍കും.
11ന് ചെമ്പൂക്കാവ് ഹോളി ഫാമിലി സ്കൂളില്‍ സമാപന സമ്മേളനം മന്ത്രി കെ. രാജന് ഉദ്ഘാടനം ചെയ്യും. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യാതിഥിയായിരിക്കും. ഒലീവിയ ഫൗണ്ടേഷന് മാനേജിംഗ് ഡയറക്ടര്‍ കെ.ടി. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിക്കും. ജാഥ ക്യാപ്റ്റനും ഡിസിഎല്‍ ദേശീയ ഡയറക്ടറുമായ കൊച്ചേട്ടന് ഫാ. റോയി കണ്ണന്‍ചിറ സിഎംഐ മുഖ്യ പ്രഭാഷണം നടത്തും.
"കിക്കൗട്ട് 'ബോധവത്കരണ സന്ദേശയാത്ര സമാപനം നാളെ
12:40 AM Jan 29, 2023 | Deepika.com