കോഴിക്കോട്: ചോമ്പാല കുഞ്ഞിപ്പള്ളിയില്‍ അഞ്ചു വയസുള്ള കുട്ടിയോട് ഓട്ടോ ഡ്രൈവറുടെ ക്രൂരത. ഓട്ടോയില്‍ തുപ്പിയ കുട്ടിയുടെ വസ്ത്രം അഴിപ്പിച്ച് തുടപ്പിച്ചു. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ബാലാവകാശ കമ്മീഷന് കേസെടുത്തു.
കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവമുണ്ടായത്. സ്കൂളിലേക്ക് കുട്ടികളെ കൊണ്ടുപോകുന്ന ഓട്ടോയിലെ ഡ്രൈവര്‍ കോറോത്ത് റോഡ് സ്വദേശി വിചിത്രനാണ് കുട്ടിയോട് ക്രൂരത കാട്ടിയത്. അഞ്ചുവയസുകാരന് ഓട്ടോയില്‍ തുപ്പിയപ്പോള്‍ കുട്ടിയുടെ വസ്ത്രം അഴിപ്പിച്ച് തുടപ്പിക്കുകയായിരുന്നു. മറ്റ് കുട്ടികളുടെ മുന്നില്‍വച്ചായിരുന്നു ഇത്.
ചോദ്യം ചെയ്ത കുട്ടിയുടെ അമ്മയോട് ഇയാള്‍ തട്ടിക്കയറുകയും ചെയ്തു. പോലീസില്‍ പരാതി നല്‍കാനുള്ള ആലോചനയിലാണ് കുട്ടിയുടെ വീട്ടുകാര്‍.
വണ്ടിയിൽ തുപ്പിയ അഞ്ചുവയസുകാരന്റെ വസ്ത്രമഴിപ്പിച്ച് തുടപ്പിച്ചു; ബാലാവകാശ കമ്മീഷന് കേസെടുത്തു
12:39 AM Jan 29, 2023 | Deepika.com