കണ്ണൂര്‍: സംസ്ഥാനത്തെ കെട്ടിടനിർമാണ ചട്ടങ്ങളിൽ സമഗ്രമായ മാറ്റം വരാൻ പോകുകയാണെന്നും ഇക്കാര്യം സർക്കാരിന്റെ പരിഗണനയിലാണെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്.
രജിസ്ട്രേഡ് എന്‍ജിനിയേഴ്സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് (റെൻസ്ഫെഡ്) സംസ്ഥാന സമ്മേളനം ഓൺ ലൈനായി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കണ്ണൂർ റബ്കോ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് കെ. മനോജ് അധ്യക്ഷത വഹിച്ചു. കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന സെക്രട്ടറി എ. അബ്ദുൾ സലാം, ടി.കെ മുഹമ്മദ് നസീം, എം.രാധാകൃഷ്ണന്, ആര്. രാജേന്ദ്രകുമാര്‍, വി.പി. യാസര്‍ സയിദ്, വി.വിഷ്ണു പ്രസാദ്, സി. വിജയകുമാര്‍, കെ.എ. ഫൈസല്‍, പി. ദീപക് കുമാര്‍ എന്നിവർ പ്രസംഗിച്ചു.
കെട്ടിടനിർമാണ ചട്ടങ്ങളിൽ സമഗ്ര മാറ്റം വരും: മന്ത്രി
12:39 AM Jan 29, 2023 | Deepika.com