ഇരിങ്ങാലക്കുട: ഒറ്റ പ്രസവത്തില്‍ ജനിച്ച മൂന്നു കുഞ്ഞുങ്ങളിലെ ഒന്നര വയസുള്ള പെണ്‍കുഞ്ഞിന് ബക്കറ്റിലെ വെള്ളത്തില്‍ വീണു ദാരുണാന്ത്യം. കാട്ടൂര്‍ പൊഞ്ഞനം കുറ്റിക്കാട്ട് വീട്ടില്‍ ജോര്‍ജിന്റെ മകള്‍ എല്‍സ മരിയ ആണു മരിച്ചത്. വ്യാഴാഴ്ച രാത്രി പത്തരയോടെയാണു സംഭവം.
വീട്ടുകാര്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്പോള് കുട്ടികള്‍ കളിക്കുകയായിരുന്നു. ഇതിനിടെയാണു ബക്കറ്റില്‍ വീണത്. കുട്ടിയെ കാണായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ കുളിമുറിയിലെ ബക്കറ്റിൽ കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. അമ്മ: സിസി, സഹോദരങ്ങള്‍: ആന്റണി, പോള്‍.
ബക്കറ്റിലെ വെള്ളത്തില്‍വീണ് പിഞ്ചുകുഞ്ഞിനു ദാരുണാന്ത്യം
01:59 AM Jan 28, 2023 | Deepika.com