കാസര്‍ഗോഡ്: റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്നുകൊണ്ട് കാസര്‍ഗോഡ് ഡിസിസി പ്രസിഡന്റ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ആശംസാകാര്‍ഡില്‍ സ്വാതന്ത്ര്യസമരനേതാക്കളുടെ ഒത്ത മധ്യത്തില്‍ സവര്‍ക്കറുടെ ചിത്രവും ഉള്‍പ്പെട്ടതു വിവാദമായി.
അബദ്ധം പലരും ചൂണ്ടിക്കാട്ടിയതോടെ പോസ്റ്റ് നീക്കംചെയ്തു. ആശംസാകാര്‍ഡ് രൂപകല്പന ചെയ്ത ഓഫീസ് സ്റ്റാഫിനു പറ്റിയ അബദ്ധമാണെന്നും അതു ശ്രദ്ധയില്‍പ്പെട്ടയുടൻ പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ടെന്നും ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റില്‍ കുടുങ്ങി കാസര്‍ഗോഡ് ഡിസിസി പ്രസിഡന്റ്
01:09 AM Jan 28, 2023 | Deepika.com