കൊയിലാണ്ടി: ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നശേഷം ഭർത്താവ് പോലീസില്‍ കീഴടങ്ങി.മുത്താമ്പി ആഴാവിൽതാഴ പുത്തലത്ത് ലേഖ (39)ആണ് കൊല്ലപ്പെട്ടത്. കൊല ചെയ്ത ശേഷം ഭർത്താവ്അരിക്കുളം മഠത്തില്‍ മീത്തൽ രവീന്ദ്രൻ (50) കൊയിലാണ്ടി പോലീസ് സ്റ്റേഷനിൻ നേരിട്ട് ഹാജരാവുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണു സംഭവം. കുടുംബവഴക്കാണ്കൊലയിൽ കലാശിച്ചതെന്നാണു വിവരം. ഇരുവരും രാവിലെ സ്റ്റേറ്റ് ബാങ്കിൽ എത്തിയിരുന്നു. തിരിച്ച് വീട്ടിലെത്തിയ ശേഷമാണ് കൊല നടന്നത്. കൂലിപ്പണിക്കാരനാണ് രവീന്ദ്രൻ. ലേഖയുടെ മൃതദേഹം കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റി.
അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഹൃദ്യ മകളാണ് ദാമോദരൻ നന്പ്യാരുടെയും പരേതയായ ലക്ഷ്മിക്കുട്ടിയുടെയും മകളാണു ലേഖ. സഹോദരി .ലിജി.
ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്ന് ഭർത്താവ് പോലീസില്‍ കീഴടങ്ങി
01:08 AM Jan 28, 2023 | Deepika.com