സംസ്ഥാനത്ത് കരാറുകാരുടെ ലൈസന്‍സ് ഫീസും സെക്യൂരിറ്റിയും മൂന്നിരട്ടിയാക്കി

01:50 AM Jan 26, 2023 | Deepika.com
ച​ങ്ങ​നാ​ശേ​രി: ക​രാ​റു​കാ​രു​ടെ ലൈ​സ​ന്‍സ് ഫീ​സും സെ​ക്യൂ​രി​റ്റി​യും മൂ​ന്നി​ര​ട്ടി​യാ​ക്കി വ​ര്‍ധി​പ്പി​ച്ചു.

എ, ​ബി, സി, ​ഡി ക്ലാ​സു​ക​ളി​ല്‍പ്പെ​ട്ട സ​ര്‍ക്കാ​ര്‍ ക​രാ​റു​കാ​രു​ടെ ലൈ​സ​ന്‍സു​ക​ള്‍ക്കു​ള്ള സെ​ക്യൂ​രി​റ്റി യ​ഥാ​ക്ര​മം ആ​റ് ല​ക്ഷം, മൂ​ന്ന് ല​ക്ഷം, ഒ​ന്ന​ര ല​ക്ഷം, എ​ഴു​പ​ത്തി അ​യ്യാ​യി​രം എ​ന്നി​ങ്ങ​നെ​യാ​ണ് വ​ര്‍ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ലൈ​സ​ന്‍സ് ഫീ​സു​ക​ളും വ​ര്‍ധി​പ്പി​ച്ചി​ട്ടു​ണ്ട്. നി​ര്‍മാ​ണ വ​സ്തു​ക്ക​ളു​ടെ വി​ല​ക​ള്‍, കൂ​ലി​ക​ള്‍ തു​ട​ങ്ങി​യ​വ​യി​ലു​ള്ള വ​ര്‍ധ​ന മൂ​ലം വ​ലി​യ സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​രാ​റു​കാ​ര്‍ക്ക് ലൈ​സ​ന്‍സ് ഫീ​സും സെ​ക്യൂ​രി​റ്റി​യും മൂ​ന്നി​ര​ട്ടി​യാ​ക്കി വ​ര്‍ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ലൈ​സ​ന്‍സ് കാ​ലാ​വ​ധി മൂ​ന്നി​ല്‍ നി​ന്നും അ​ഞ്ചു വ​ര്‍ഷ​മാ​ക്കി​യ​തി​ന്‍റെ മ​റ​വി​ലാ​ണ് ഫീ​സു​ക​ളും സെ​ക്യൂ​രി​റ്റി​ക​ളും വ​ര്‍ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.