ഇരവികുളം ദേശീയോദ്യാനത്തിൽ അടുത്ത ഒന്നു മുതൽ സന്ദർശന വിലക്ക്
12:44 AM Jan 26, 2023 | Deepika.com
തിരുവനന്തപുരം: വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചതിനാൽ ഇരവികുളം ദേശീയോദ്യാനത്തിൽ ഫെബ്രുവരി ഒന്നു മുതൽ മാർച്ച് 31 വരെ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗ സിംഗ് ആണ് സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി ഉത്തരവിട്ടത്.