ചെറുതോണി: പാർട്ടി വിരുദ്ധ അഭിപ്രായമുള്ളവർക്ക് മറ്റുവഴികൾ തേടാമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ചെറുതോണിയിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിന്റെ നയപരിപാടികൾക്ക് വിരുദ്ധമായ നിലപാട് സ്വീകരിച്ച അനിൽ ആന്റണിയുടെ രാജി സ്വാഗതം ചെയ്യുന്നു. പാർട്ടിയുടെ നയത്തിന് വിരുദ്ധമായ സമീപനം സ്വീകരിച്ച ആൾ പാർട്ടിയിൽ തുടരുന്നത് ശരിയല്ല.
പാർട്ടി നയം കെപിസിസി അധ്യക്ഷൻ വ്യക്തമാക്കിയിട്ടുണ്ട്. ബിബിസി ഡോക്യുമെന്ററിയിൽ അവാസ്തവമായ ഒന്നുമില്ല. രാഹുൽ ഗാന്ധി പറഞ്ഞതു പോലെ സത്യത്തെ അധിക കാലം മൂടി വയ്ക്കാനാകില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദി മുന്‍പ് മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ നടത്തിയമനുഷ്യ വേട്ടയെ കുറിച്ചാണ് ഡോക്യുമെന്ററിയിൽ വിശദീകരിക്കുന്നത്. ഇടുക്കിയിലെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ബിഷപ്സ് ഹൗസിലെത്തി മാർ ജോണ്‍ നെല്ലിക്കുന്നേലുമായി കൂടിക്കാഴ്ചയും നടത്തി.
പാർട്ടി വിരുദ്ധ അഭിപ്രായമുള്ളവർക്ക് മറ്റു വഴി തേടാം: വി.ഡി.സതീശൻ
12:43 AM Jan 26, 2023 | Deepika.com